Veegaland Developers
Veegaland Developers +91 9746774444

ഇനി വീടും ട്രൈ ചെയ്യൂ വീഗാലാൻഡ് ഹോംസ് അണിയിച്ചൊരുക്കുന്ന സാംപിൾ അപ്പാർട്മെന്റ്സിലൂടെ

admin | March 12, 2020
ഇനി വീടും ട്രൈ ചെയ്യൂ വീഗാലാൻഡ് ഹോംസ് അണിയിച്ചൊരുക്കുന്ന സാംപിൾ അപ്പാർട്മെന്റ്സിലൂടെ<

ഏതൊരു വ്യക്തിയുടെയും സ്വപ്നം ആണ് ഒരു വീട് എന്നുള്ളത് .പാർപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോൾ ഓരോരുത്തർക്കും അവരുടേതായ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഉണ്ടാവും. എന്നാൽ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയിട്ടുള്ള ഒരു ഭവനം എന്ന സ്വപ്നം ഇനി അത്ര വിദൂരമല്ല.

വീഗാലാൻഡ് ഹോംസിന്റെ അടുത്തതായി വരാനിരിക്കുന്ന പ്രൊജെക്ടുകളിൽ ഒന്നായ സീനിയ അപ്പാർട്ട്മെന്റ് സമുച്ചയം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഏറ്റവും അത്യാധുനികമായ സുഖ സൗകര്യങ്ങൾ കോർത്തിണക്കിയിട്ടുള്ളതാകും സീനിയയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരോ ഫ്ലാറ്റുകളും.  ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച രീതിയിലുള്ള പാർപ്പിട അനുഭവം ഒരുക്കിക്കൊടുക്കുക എന്നുള്ളതാണ് വീഗാലാൻഡ് ഹോംസ്  മുന്നോട്ടു വെയ്ക്കുന്ന ആശയം.

വീട് വാങ്ങുന്നതിനു മുൻപേ തന്നെ കസ്റ്റമേഴ്സിന് അവരുടെ സ്വപ്നസങ്കല്പങ്ങൾ പങ്കുവയ്ക്കാനും , അതിലുപരി തങ്ങൾക്ക് അനിയോജ്യമായ ഗൃഹം ആണ് എന്ന് ഉറപ്പു വരുത്താനും സാംപിൾ അപ്പാർട്ട്മെൻറ്  സന്ദർശിക്കുന്നതിലൂടെ വീഗാലാൻഡ് ഹോംസ് ഒരവസരം നൽകുകയാണ്. മാറി വരുന്ന കാലത്തിനു സമാന്തരമായി പ്രവർത്തിക്കുന്ന ഈ ആശയം എന്തുകൊണ്ടും കസ്റ്റമേഴ്സിന് പുതിയൊരു അനുഭവമാണ് തുറന്നിട്ടിരിക്കുന്നത്. കാക്കനാട് പടമുഗളിൽ നിർമാണം പുരോഗമിക്കുന്ന സീനിയ അപ്പാർട്ട്മെന്റിൽ  അത്യാധുനിക സവിശേഷതകളാണ് വീഗാലാൻഡ് ഹോംസ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏതൊരു വീട് വാങ്ങുന്ന വ്യക്തിയുടേയും ചോദ്യങ്ങളിൽ മുൻപിൽ നിൽക്കുന്നത് തങ്ങൾ താമസിക്കാൻ തീരുമാനിക്കുന്ന സ്ഥലത്തിന്റെയും അവിടുത്തെ ചുറ്റുപാടിനെയും  സംബന്ധിച്ചായിരിക്കുമല്ലോ. പടമുഗളിൽ സ്ഥിതി ചെയ്യുന്ന സീനിയ  അപ്പാർട്ട്മെന്റന്റ്സ്  പ്രകൃതി സൗന്ദര്യം ഒട്ടുംതന്നെ ചോർന്നു പോകാതെ കാത്തുസൂക്ഷിച്ചു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നഗരം നല്കുന്ന സൗകര്യങ്ങളും  പ്രകൃതി തരുന്ന വാസവ്യവസ്ഥമായ ചുറ്റുപാടുകളും ഏതൊരു വ്യക്തിയെയും ഇവിടേയ്ക്ക് ആകർഷിക്കുന്നതാണ് .

ഏതൊരു വസ്തുവും വാങ്ങുന്നതിനു മുൻപേ തന്നെ “ട്രൈ” ചെയ്യുക, അഥവാ “ശ്രമിച്ചു” നോക്കുക വഴി നമ്മൾ നടത്തുന്ന പർച്ചെയ്‌സ് നിലവാരം പുലർത്തുക തന്നെ ചെയ്യും എന്നുറപ്പിക്കാം. സാംപിൾ അപ്പാർട്ട്മെൻറ് സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണവും ഇതുതന്നെ ആണ് . ഇതിലൂടെ  ഉപഭോക്താവിന് കൂടുതൽ കാര്യക്ഷമമായ തീരുമാനം എടുക്കാൻ സാധിക്കുന്നു.  ഈ പദ്ധതിയിലൂടെ ഫ്ലാറ്റ്-, അപ്പാർട്ട്മെന്റ് വ്യവസ്ഥകളെ കുറിച്ചുള്ള മിഥ്യാധാരണകളും വീഗാലാൻഡ് ഹോംസ് ഇല്ലാതാക്കുന്നു.

സീനിയ അപ്പാർട്ട്മെന്റ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില സാങ്കേതികവും, അതിലുപരി ആധുനികവുമായ പ്രേത്യേകതകൾ  ഇനി പരിചയപ്പെടാം.

  • രണ്ടും മുന്നും BHK വരുന്ന 32  ആഡംബര  അപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സീനിയ  റെസിഡൻഷ്യൽ ടവർ ഉയർന്നുവരുന്നത്.
  • പ്രകൃതിദത്തവും, പാരിസ്ഥിതികവുമായ പല സവിശേഷതകകളും  ഒത്തിണക്കിക്കൊണ്ടാണ് ഒരോ ഘട്ട നിർമാണവും മുൻപിലേക്ക് പോകുന്നത്. പൊറോതേം ബ്ലോക്കുകൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുന്ന സീനിയയിൽ, ശീതീകരിച്ച റീക്രീഷണൽ ഹാളുകൾ, ഹെൽത്ത് ക്ലബ്ബുകൾ  , നീന്തൽ കുളം, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ, ദിനംപ്രതി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജമാക്കിയിരിക്കുന്നതാണ്.
  • ‘വസുധൈവകുടുംബകം’ എന്നത് പോലെ, കുടുംബങ്ങൾ ഒത്തിണങ്ങി ജീവിക്കുക എന്ന ശ്രേഷ്ടമായ വസ്തുത കാലങ്ങളായി വീഗാലാൻഡ് ഹോംസ് ഉയർത്തിപ്പിടിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സീനിയ പ്രോജെക്ടറും ഒരുക്കിയിട്ടുള്ളത്.
  • STP മുഖേന ശുദ്ധീകരിച്ച വെള്ളവും, അതോടൊപ്പം മഴവെള്ളസംഭരണവും പുനരുപയോഗവും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ജലസ്രോതസ്സായി സീനിയയിൽ നിലകൊള്ളുന്നു. ഭാവിയെ മുന്നില്കണ്ടുകൊണ്ടുള്ള ഇത്തരം നിർമാണങ്ങൾ തികച്ചും ഫലപ്രദവും, അതിലുപരി സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതുമാണ്.
  • ഇൻഫോപാർക്ക് , സെസ് മുതലായ സാങ്കേതിക സ്ഥാപനങ്ങളും, കളക്ടറേറ്റ് , ആകാശവാണി-, ദൂരദർശൻ, അഗ്നിശമന-സുരക്ഷാ കേന്ദ്രം തുടങ്ങിയ സർക്കാർ നിയന്ത്രിത ഓഫീസുകളും സീനിയ അപാർട്ട്മെന്റ് സമുച്ചയത്തിന് സമീപമായി നിലകൊള്ളുന്നു.
  • വിദ്യാഭ്യാസ കേന്ദ്രങ്ങൾ, വിവിധതരം വാണിജ്യ വ്യവസായ ശൃംഖലകൾ , ആരാധനാലയങ്ങൾ, ബാങ്കുകൾ  എന്നിവയും ഒരു കയ്യകലത്തിൽ സ്ഥിതി ചെയ്യുന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.

സാംപിൾ അപാർട്ട്മെന്റ് സന്ദർശിക്കുന്നത്  പ്രോത്സാഹിപ്പിക്കുന്ന വഴി വീഗാലാൻഡ് ഹോംസ് തങ്ങളുടെ വിശ്വാസ്യത  മുറുക്കെപ്പിടിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങളെ കൈക്കൊള്ളുന്ന മലയാള മനസ്സിന് ഇത്തരം നൂതനമായ ആശയങ്ങൾ എന്തുകൊണ്ടും പുതിയ കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നു .

വീഗാലാൻഡ് സീനിയ സാംപിൾ അപാർട്ട്മെന്റ്  സന്ദർശിക്കുന്നതിനായി വിളിക്കൂ . 97465 42222
For more details view us on https://www.veegaland.com/projects-kochi-zinnia

Veegaland’s all ongoing projects are K-RERA registered – KingsFort | K-RERA/PRJ/031/2020, Zinnia| K-RERA/PRJ/038/2020, Exotica | K-RERA/PRJ/039/2020, Thejus | K-RERA/PRJ/040/2020, Bliss | K-RERA/PRJ/115/2020

Recent Blog

Veegaland Developers
Transform your apartment balcony into a serene retreat

An apartment with a small or large balcony is an absolute necessity for today’s aspiring homebuyers. However, simply maintaining it the way that it was handed over doesn’t do justice to the potential of that spa... Read More

Veegaland Developers
Your Gateway to Luxury Living in Kochi: Veegaland Green Heights

  “Magnum Opus” is a term widely used in the universal literary, arts and academic contexts. It simply denotes a great value to a particular work of an individual - that is considered as the greatest work of... Read More

Veegaland Developers
Benefits of Purchasing an Apartment in The Launch Phase

In the dynamic world of real estate, terms like "pre-launch" and "new-launch" resonate with potential homebuyers and investors alike. These phases mark the inception of a property's journey, capturing the attention ... Read More

Veegaland Developers
Smart Living in Apartments: Integrating Technology into Modern Apartment Living

In the fast-paced world of today, technology has become an integral part of our daily lives, shaping the way we work, communicate, and, perhaps most significantly, how we live. As urbanization continues to rise, the... Read More