വില്ലയുടെ ഫീൽ ഉള്ള ഒരു അപാർട്ട്മെന്റ്. wall sharing ഇല്ലാത്ത വീഗാലാൻഡ് അപാർട്മെന്റിന്റെ സവിശേഷതകൾ!
വില്ലയാണോ ഫ്ലാറ്റാണോ ഏതാണ് നല്ലതെന്നു ചോദിച്ചാൽ രണ്ടിനും അതിന്റെതായ ഗുണങ്ങളുണ്ട് എന്ന് വേണം പറയാൻ. പക്ഷെ രണ്ടിന്റെയും ഗുണങ്ങൾ ഒന്നിച്ചു കിട്ടിയാൽ എങ്ങനെയുണ്ടാവും?
അതെ, വില്ല പോലൊരു അപ്പാർട്മെൻറ്!
വീഗാലാൻഡ് ഹോംസിൻ്റെ കിംഗ്‌സ്ഫോർട് അപാർട്മെന്റിനെ പറ്റിയാണ് പറയുന്നത്. ഞങ്ങളുടെയല്ല, സംതൃപ്തരായ ചില ഉപഭോക്താക്കളുടെ വാക്കുകളാണിത്. എന്താണ് കിംഗ്സ് ഫോർട്ടിനെ മറ്റു പല ഫ്ലാറ്റുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്?
ഒറ്റവാക്കിൽ പറഞ്ഞാൽ ഡിസൈൻ ! കുറച്ചുകുടെ വിശദീകരിച്ചു പറഞ്ഞാലോ? സ്വകാര്യതയ്ക്കും സൗകര്യത്തിനും മുൻതൂക്കം നൽകുന്ന പ്രായോഗിക ഡിസൈൻ!

ഡിസൈനെ കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട കാര്യമാണ് No Wall Sharing ,എന്ന് വെച്ചാൽ ഒരേ അപ്പാർട്മെന്റിലെ രണ്ടു വീടുകളെ തമ്മിൽ യോജിപ്പിക്കുന്ന പൊതുവായ ഒരു ഭിത്തിയുള്ള, കാലങ്ങളായി തുടർന്ന് പോവുന്ന ഫ്ലാറ്റ് നിർമാണ ശൈലിയിൽ അല്ല കിംഗ്‌സ്ഫോർട് നിർമിച്ചിരിക്കുന്നത്. നമ്മുടെ സാധാരണ വീടുകളിൽ അല്ലെങ്കിൽ വില്ലകളിൽ, നാല് ചുവരുകളും നമ്മുടേത് മാത്രമായിരിക്കുന്നതു പോലെ കിംഗ്‌സ്ഫോർടിലും നമ്മുടെ ഫ്ലാറ്റിന്റെ ഭിത്തികൾ മറ്റു ഫ്ലാറ്റിന്റെ ഭിത്തികളുമായി ചേർന്ന് നിൽക്കുന്നില്ല.
ഇതെന്താ ഇത്ര വലിയ കാര്യമാണോ?
സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരെ സംബന്ധിച്ചിടത്തോളം no wall sharing എന്നത് ഒരു വലിയകാര്യം തന്നെയാണ്.
എന്താണ്, No Wall Sharing കൊണ്ട് നമുക്ക് കിട്ടുന്ന ഗുണങ്ങൾ? നമുക്ക് നോക്കാം;

1. ഒരുപാടു ഒച്ചയും ബഹളവും കോലാഹലങ്ങളും ഒന്നുമില്ല!
അപ്പുറത്തെ വീട്ടിലെ മ്യൂസിക് സിസ്റ്റമോ കുട്ടികളുടെ ഒച്ചയോ ഒന്നും നിങ്ങളെ ബാധിക്കില്ല. ഒരുപാടു ഒച്ചയും ബഹളവും ഒന്നുമില്ലാത്ത ശാന്തവും സമാധാന പരവുമായ ഒരാന്തരീക്ഷത്തിൽ ജീവിക്കാനാണ് താല്പര്യം എങ്കിൽ തീർച്ചയായും ഫ്ലാറ്റുനോക്കുമ്പോൾ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് no wall sharing എന്നത്.
തൊട്ടടുത്ത ഫ്ലാറ്റുകളിൽ നിന്നും വരുന്ന ശബ്‌ദം പരമാവധി നിയന്ത്രിക്കാൻ ഈയൊരു സവിശേഷതയ്ക്കാവും.

2. നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞാൽ മതിയെന്നേ!
പലപ്പോഴും അപ്പാർട്മെന്റുകളെ കുറിച്ചുള്ള ഒരു പ്രധാന ആശങ്കയായി ആളുകൾ ഉന്നയിക്കുന്നത് വീട്ടിൽ കിട്ടുന്ന അത്ര സ്വകാര്യത അവിടെ ഉണ്ടാവുമോ എന്നതാണ്. ഇത്തരത്തിൽ വീടുപോലെ സ്വകാര്യത ആഗ്രഹിക്കുന്നവർക്കു no wall sharing ഉള്ള , സ്വതന്ത്ര ഭവനങ്ങളുടെ അതെ ഫീൽ കിട്ടുന്ന അപ്പാർട്മെന്റുകളെക്കുറിച്ചു ആലോചിക്കാവുന്നതാണ്. അപ്പുറത്തെ വീട്ടിലെ ശബ്ദ കോലാഹലങ്ങൾ ഒന്നും നമ്മളിലേക്കു എത്താത്തത് പോലെ തന്നെ നമ്മുടെ വീട്ടിലെ, നമ്മുടേത് മാത്രമായ സ്വകാര്യതയും സന്തോഷവുമെല്ലാം നമ്മുടെ വീട്ടിൽ തന്നെ നിൽക്കുന്നു. തീർച്ചയായും സ്വകാര്യത എന്നത് നമ്മുടെ അവകാശം ആണ്.

3. നല്ല വെളിച്ചമുള്ള, പോസിറ്റിവിറ്റിയുള്ള അകത്തളങ്ങൾ!
ആവശ്യത്തിന് ജനാലകൾ ഉള്ള, വെളിച്ചമുള്ള, ഒരു വീട് നൽകുന്ന പോസിറ്റിവിറ്റി പറഞ്ഞറിയിക്കാനാവാത്തതാണ്. മാത്രമല്ല, നമ്മുടെ ആരോഗ്യത്തിൽ സൂര്യപ്രകാശത്തിനുള്ള പങ്കും ചെറുതല്ല. സാധാരണ അപ്പാർട്മെന്റുകളിൽ നിന്നും വ്യത്യസ്തമായി, wall sharing ഇല്ലാത്ത അപ്പാർട്മെന്റുകൾ ആവുമ്പോൾ വീടിന്റെ മൂന്ന് ഭാഗത്തു നിന്നും വെളിച്ചം നമ്മുടെ വീട്ടിലേക്കു പ്രവേശിക്കും. അനാവശ്യ വൈദ്യുതി ഉപയോഗവും വരുന്നില്ല.

4. വെളിച്ചം മാത്രമല്ല,നല്ല കാറ്റും !
Wall sharing ഇല്ലാത്തതിനാൽ പലഭാഗത്തും നിന്നും ഒരേ പോലെ വായുസഞ്ചാരം ലഭിക്കും എന്നതാണ് മറ്റൊരു പ്രതേകത. ഏറെ നേരത്തേക്ക് ചൂട് കാറ്റോ തണുത്ത കാറ്റോ വീടിനകത്തു തങ്ങി നിൽക്കുന്നില്ല. ശീതീകരണ സംവിധാനങ്ങളുടെ ഉപയോഗമില്ലാത്ത തന്നെ വേനൽക്കാലത്തെ നേരിടാനും ഏറെ ബുദ്ധിമുട്ടില്ലാതെ തണുപ്പുകാലം അതിജീവിക്കാനും ഇത്തരത്തിൽ ഉള്ള ഒരു നിർമ്മാണ രീതി സഹായിക്കും.

5. പിന്നെന്താ, ആകെയൊരു വില്ല ഫീൽ !
No wall sharing ആയതിനാൽ ഡിസൈനിങ്ങിൽ കുറച്ചുകൂടി വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ഓരോ അപ്പാർട്മെന്റും സവിശേഷതയോടെ, ഒരു വീടിന്റെയോ വില്ലയുടെയോ ഫീൽ കൊടുത്തു കൊണ്ട് നിർമിക്കാൻ സാധിക്കും . ഫ്ലാറ്റിൽ നമുക്ക് കിട്ടുന്ന എല്ലാ ആധുനിക സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്, എന്നാൽ ഒരു വില്ലയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും അനുഭവിക്കാനാവുമെങ്കിൽ പിന്നെന്തിനു മറ്റൊരു ഓപ്ഷൻ?
ഫ്ളാറ്റിന്റെയും വില്ലയുടെയും ഗുണങ്ങൾ ഒരുപോലെ കൈകോർക്കുന്ന വീഗാലാൻഡ് കിംഗ്‌സ് ഫോർട് വൈറ്റിലയ്ക്കടുത്തു, നിങ്ങൾക്കായിതാ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
കൂടുതൽ അറിയാൻ വിളിക്കൂ +919746774444
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ https://www.veegaland.com
Recent Blog
Veegaland Amora: A Well-Connected Address in Maradu for Modern KochiLiving
Why Trivandrum is Emerging as Kerala’s Best City to Live In: The Vizhinjam Advantage