പരിസ്ഥിതിക്കിണങ്ങിയ അപ്പാർട്ട്മെൻ്റ് ? അറിയൂ വീഗാലാൻ്റിൻ്റെ പരിസ്ഥിതി സൗഹൃദ ഫ്ളാറ്റുകളിലെ സൗകര്യങ്ങളെക്കുറിച്ച്.

കേൾക്കാൻ സുഖമുണ്ടെങ്കിലും പരിസ്ഥിതിയോടിണങ്ങി ജീവിക്കുക എന്നത് പ്രായോഗികമായി കുറച്ചു പ്രയാസമേറിയ കാര്യമാണ്. പ്രത്യേകിച്ചും നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ. മാത്രമല്ല, അതിനു നമ്മുടെ പരിശ്രമത്തോടൊപ്പം നമുക്ക് ചുറ്റുമുള്ളവരുടെ പിന്തുണയും പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഉദാഹരണത്തിന്, ഒരു ഫ്ലാറ്റോ വീടോ വാങ്ങിക്കുമ്പോൾ നമ്മളിൽ എത്രപേർ നോക്കാറുണ്ട് അതിൻ്റെ നിർമാണ രീതി അല്ലെങ്കിൽ അവിടുത്തെ സൗകര്യങ്ങൾ, എത്രത്തോളം പ്രകൃതിയോട് ചേർന്നതാണെന്ന്. അങ്ങനെയാവണമെങ്കിൽ അത് നിർമ്മിക്കുന്നവർ തീർച്ചയായും അത്തരം കാര്യങ്ങളിൽ കരുതലും ശ്രദ്ധയും ഉള്ളവരായിരിക്കണം. പ്രകൃതിയോടിണങ്ങിയ ജീവിതരീതി എന്നത് ഒരു കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ്.
അത്തരത്തിൽ പരിസ്ഥിതി സൗഹൃദ ജീവിതരീതിയിലേക്കു ഒരു ചെറിയ കാൽവെയ്പ്പാണ് വീഗാലാൻഡ് ഹോംസ് നടത്തിയിരിക്കുന്നത്.
പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നാൽ കഴിവതും പ്രകൃതിക്കു ഒരുപാട് ദോഷകരമായ കാര്യങ്ങളിൽ നിന്നും മാറി പ്രകൃതിയുടെ അനുഗ്രഹങ്ങളെ നല്ലരീതിയിൽ വിനിയോഗിച്ചുകൊണ്ടു ജീവിക്കുക എന്നതാണ്. ഇത്തരത്തിൽ പ്രശാന്തവും ആരോഗ്യപ്രദവുമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തീർച്ചയായും സന്തോഷം പകരുന്ന ചില കാഴ്ചകൾ വീഗാലാൻഡ് ഹോംസിൽ ഉണ്ട്. അതെന്തൊക്കെയാണെന്നറിയാണോ?
1. സൗരോർജോപയോഗം:
നമ്മുടെ കേരളത്തിലെ കാലാവസ്ഥയനുസരിച്ചു, സൗരോർജമെന്നത് നമുക്ക് ധാരാളമായി ലഭ്യമായ പുനർനിർമ്മിക്കാവുന്ന ഒരു ഊർജരൂപമാണ്. അതുകൊണ്ടുതന്നെ മറ്റു മനുഷ്യനിർമ്മിതമോ അല്ലാത്തതോ ആയ ഊർജരൂപങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ഊർജ ശോഷണമോ അല്ലെങ്കിൽ അതുമൂലം പ്രകൃതിയിലുണ്ടായേക്കാവുന്ന പ്രത്യാഘതങ്ങളോ സൗരോർജോപയോഗത്താൽ ഉണ്ടാവുന്നില്ല. വീഗാലാൻഡ് ഹോംസിലെ പൊതു ഇടങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് സൗരോർജമാണ് എന്നത് തീർച്ചയായും പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതിൻ്റെ അടിസ്ഥാനപരമായ ഒരു തുടക്കമാണ്. വൈദ്യുതോപയോഗം പരമാവധി നിയന്ത്രിക്കാൻ ഇവിടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ സെല്ലുകൾക്കു സാധിക്കുന്നുണ്ട്. ലോബികൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലേക്കെല്ലാം ഉപയോഗിച്ചിരിക്കുന്ന ലൈറ്റുകളിലേക്ക് സൗരോർജം ഉപയോഗിക്കുന്നു എന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. വലിയ മാറ്റങ്ങളിലേക്കുള്ള ഒരു ചെറിയ തുടക്കം ആണിത്.
2. മഴവെള്ള സംഭരണി:
ഊർജം പോലെ തന്നെ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ നമ്മെ ദുരിതത്തിലാക്കിയേക്കാവുന്ന ഒരു കാര്യമാണ് വെള്ളം. പക്ഷെ വെള്ളത്തിന് പകരം വെയ്ക്കാൻ മറ്റൊന്നില്ല. അത് തന്നെയാണ് ഒരു തുള്ളി മഴവെള്ളം പോലും പാഴായി പോവാതെ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്ന മഴവെള്ള സംഭരണി എന്ന ആശയത്തിലേക്ക് വീഗാലാൻഡ് ഹോംസിനെ എത്തിച്ചത്. മഴവെള്ളം പോലെ ഏറ്റവും ശുദ്ധമായ ഒരു ജലസ്രോതസ്സിനെ നമ്മുടെ ഇന്നത്തെ ആവശ്യങ്ങൾക്കും ഭാവിയിലേക്കുള്ള ഒരു മുതൽകൂട്ടായും ഉപയോഗിക്കാം എന്നിരിക്കെ എന്തിനാണ് മറ്റു ജലസ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നത്? വീഗാലാൻഡ് ഹോംസിലെ മഴവെള്ളസംഭരണിയും കിണറുമെല്ലാം നമ്മുടെ പരമ്പരാഗത ജലശ്രോതസ്സുകളെ എങ്ങനെ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ചു നവീകരിച്ചു ഉപയോഗിക്കാം എന്നതിനു നല്ലൊരു മാതൃകയാണ്.
3. Porotherm Bricks ഉപയോഗിച്ചുള്ള നിർമാണ രീതി:
കളിമണ്ണ്, കൽക്കരിച്ചാരം, തവിട്, ഗ്രാനൈറ്റ് സ്ലറി എന്നിവയിൽ നിന്നും നിർമിക്കുന്ന സുഷിരങ്ങളോട് കൂടിയ കട്ടകളാണ് Porotherm Bricks. താപ പ്രതിരോധത്തിന് സഹായിക്കുന്നതോടൊപ്പം അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നതും ഇതിൻ്റെ ഒരു സവിശേഷതയാണ്. മാത്രമല്ല അന്തരീക്ഷത്തിലേക്ക് ടോക്സിൻസ് ഒന്നും പുറപ്പെടുവിക്കുന്നില്ല എന്നതുകൊണ്ട് തന്നെ porotherm bricks ഉപയോഗിച്ചുള്ള ഗൃഹനിർമ്മാണരീതി തികച്ചും പരിസ്ഥിതിക്ക് യോജിച്ച ഒന്നാണ്.
4. മാലിന്യനിർമാർജനരീതി:
നമ്മുടെ വീട്ടിലെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ്. ഈ ഒരു തത്വം നന്നായിത്തന്നെ പ്രവർത്തികമാക്കിയിട്ടുണ്ട് വീഗാലാൻഡ് ഹോംസിൽ. ജൈവവിഘടനം സാധ്യമായ മാലിന്യങ്ങളെയും അല്ലാത്ത മാലിന്യങ്ങളെയും വേർതിരിച്ചു സംസ്കരിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ജൈവവിഘടനം സാധ്യമായ മാലിന്യങ്ങൾ അഥവാ മണ്ണിൽ അലിഞ്ഞു ചേരുന്ന അടുക്കള മാലിന്യങ്ങളെ bio-bin -ൽ നിക്ഷേപിക്കുക വഴി പിന്നീടിത് നല്ലൊരു വളമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും. പേപ്പർ പോലുള്ള മാലിന്യങ്ങളെ സുരക്ഷിതമായി കത്തിച്ചു കളയാനായി incinerator ഉം ഇവിടെയുണ്ട്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ അതിനായുള്ള പ്രത്യേകസ്ഥലത്തു നിക്ഷേപിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരം മാർഗങ്ങളിലൂടെ മാലിന്യം എന്ന വലിയൊരു പ്രശ്നത്തെ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട് വീഗാലാൻഡിൻ്റെ അപ്പാർട്ട്മെൻറുകളിൽ.
5. ഹരിതഭംഗി:
പച്ചപ്പിന്റെ ഭംഗി ഒട്ടും ചോർന്നുപോവാതെ വളരെ നന്നായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുൽത്തകിടിയും പൂന്തോട്ടവുമെല്ലാം ഫ്ലാറ്റിൻ്റെ മനോഹാരിത വർധിപ്പിക്കുന്നു. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല, ഇത്തരം പൂന്തോട്ടങ്ങളും പച്ചപ്പുമെല്ലാം ജീവിതരീതിയിൽ വന്ന മാറ്റങ്ങളുടെ ഫലമായി നമ്മൾ അനുഭവിക്കുന്ന പല മാനസിക പിരിമുറുക്കങ്ങളെയും ഒരു പരിധിവരെയെങ്കിലും കുറയ്ക്കാനും ശുദ്ധവായു പ്രദാനം ചെയ്യാനും ഏറെ സഹായിക്കുന്നുണ്ട് എന്നതും പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.
6. നല്ല കാറ്റും വെളിച്ചവുമുള്ള വീട്:
ആകെ ഇരുണ്ടുമൂടിയ ഒരുവീട്ടിൽ ആർക്കാണ് താമസിക്കാൻ തോന്നുക? നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും സന്തോഷത്തെയും എല്ലാം സാരമായി ബാധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ അന്തരീക്ഷം. വീഗാലാൻഡ് ഹോംസിലെ ഒരു വലിയ സവിശേഷതയയാണ് സൂര്യപ്രകാശവും ശുദ്ധവായുവും നല്ലരീതിയിൽ കടന്നുവരാൻ അനുവദിക്കുന്ന ഒരു നിർമാണ രീതി. ആവശ്യത്തിന് ജനാലകൾ ഉള്ളതുകൊണ്ടും, no wall sharing ആയതിനാൽ മൂന്നുവശത്തുനിന്നും പ്രകാശം ലഭിക്കും എന്നതിനാലും വൈദ്യുത വിളക്കുകൾ ഇല്ലെങ്കിലും പകൽ മുഴുവനും വീട്ടിൽ നല്ല വെളിച്ചമുണ്ടാകും. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്നത് നമ്മുടെ സുസ്ഥിര ഭാവിക്കു തീർച്ചയായും അനിവാര്യമായ ഒന്നാണ്.
പ്രകൃതിയോടിണങ്ങിയ ഒരു വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ തീർച്ചയായും നിങ്ങൾക്ക് പരിഗണിക്കാവുന്ന ഒരു നല്ല ഓപ്ഷൻ തന്നെയാണ് വീഗാലാൻഡ് ഹോംസ്.
കൂടുതൽ അറിയാൻ വിളിക്കൂ +919746774444
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം https://www.veegaland.com
Recent Blog

Kochi’s Top Localities: Where Amenities Meet Everyday Comfort
Kochi pulses with activity from sunrise to nightfall. Streets erupt with the sounds of commerce and conversation, and each neighborhood carves out a distinct way of life. Picking a locality here isn’t just about a... Read More

Kochi’s Commercial Pulse: What’s on the Horizon for the City’s Business Spaces
Kochi has always been more than just the financial hub of Kerala. It is where the dreams of new startup communities soar, where multinational corporations find a way in, and local businesses plant roots. Over the pa... Read More

What Makes Edappally a Popular Choice for Homebuyers in Kochi
Every neighbourhood in Kochi has its distinct charm, as anyone who has been there can testify. Edappally, however, feels different. It's not just another suburb; it's a place where convenience and city life combine ... Read More

What Sets a Quality Builder Apart: 7 Signs to Look For
When you buy a house, you're not simply making a financial decision; you're also making a long-term commitment to a space, a community, and the people who live there. The builder's reputation is more important than ... Read More