RERA ACT: അറിഞ്ഞിരിക്കേണ്ടതെല്ലാം
എന്താണ് RERA?
ഇന്ത്യൻ ഗവൺമെൻറ് 2013 ൽ പബ്ലിഷ് ചെയ്ത് 2016 ൽ പാർലിമെൻറ് പാസാക്കിയ ആക്ട് ആണ് റിയൽ എസ്റ്റേറ്റ് റഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് ആക്ട്. ഭവന നിർമ്മാതാവ്, വീട് വാങ്ങുന്ന ഉപഭോക്താവ്, ഇൻവെസ്റ്റർസ്, ഇടനിലക്കാർ ഇവരുടെയും പ്രശ്ന പരിഹാരം ലക്ഷ്യമാക്കി റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ഇൻവെസ്റ്റർസിനെ കൊണ്ടുവരാനുള്ള ഒരു ശ്രമമായാണ് ഈ ആക്ട് നിലവിൽ വന്നിരിക്കുന്നത്.
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപനം ആണ്. ഇന്നത്തെ കാലത്ത് ഒരു വീട് സ്വന്തമാക്കുക എന്നത് വലിയ ഒരു ഉത്തരവാദിത്വം ആണ്. ഓരോ നിർമ്മാതാക്കൾക്കും അവരുടേതായ രീതികളും ചട്ടങ്ങളുമാണ് നിലവിൽ ഉണ്ടായിരുന്നത്. ഒരു സാധാരണക്കാരനൻ തന്റെ ജീവിത സമ്പാദ്യം മുഴുവന് ഉപയോഗിച്ച് ഒരു വീട് സ്വന്തമാക്കുമ്പോൾ പോലും അവന്റെ പല അവകാശങ്ങളും ലംഘിക്കപ്പെടുകയാണ് ഉണ്ടായിരുന്നത്. ഇതിന് പരിഹാരം ആയാണ് RERA ആക്ട് നിലവിൽ വന്നത്.
ഇതുവരെ ?
ഇതുവരെ നിലവിൽ ഉണ്ടായിരുന്ന ഒരു രീതി എന്നത് ഒരു ഭവന നിർമ്മാതാവ് വീട് വാങ്ങുന്ന ഉപഭോക്താവിനോട് ഏതെങ്കിലും രീതിയിൽ അനീതി ചെയ്താൽ അതിനു പരിഹാരത്തിനായി കൺസ്യൂമർ കോർട്ടിൽ പോകുകയും ഒരു പരിഹാരം കണ്ടെത്തുകയും ആണ്. ഇതു രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നത് പോലെ ആണ്. എന്നാല് RERA നിലവിൽ വന്നതോടെ രോഗം വരാതെ എങ്ങനെ നോക്കാം എന്നതിൽ കൂടിയായി ശ്രദ്ധ. ഓരോ സംസ്ഥാനവും അവരുടേതായ RERA അതോറിറ്റി സംഘടിപ്പിക്കേണ്ടതാണ്. കേരളത്തിൽ കേരള RERA നിലവിൽ വന്നു കഴിഞ്ഞു. പി.എച്ച് കുര്യൻ ഐ.എ.എസ് ആണ് RERA യുടെ ചെയർമാൻ. ജനുവരി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
Official website : rera.kerala.gov.in
RERA ആക്ട് പ്രകാരം പ്രമോട്ടേഴ്സ് അല്ല പ്രോജക്റ്റുകൾ ആണ് റജിസ്റ്റർ ചെയ്യണ്ടത്.
Projects
- Plot Development
- Apartments
- Villas
- Commercial Real Projects
രജിസ്റ്റർ ചെയ്യുകയും പ്രോജക്ടിനെ പറ്റിയും ഭവന നിർമ്മാതാക്കളെ പറ്റിയും ഉള്ള വിവരങ്ങൾ RERA അതോറിറ്റി പൊതുസമൂഹത്തെ അറിയിക്കും.
RERA ACT – 10 പ്രയോജനങ്ങൾ
1. Standardized Carpet Area
ഈ നിയമം കാർപെറ്റ് ഏരിയ കൃത്യമായി നിർവചിച്ചിരിക്കുന്നു. കാർപെറ്റ് ഏരിയ എന്നത് ഒരു അപ്പാർട്ട്മെന്റിൻ്റെ മൊത്തം ഉപയോഗപ്രദമായ സ്ഥലം. നിയമം തന്നെ ഏതൊക്കെ ഭാഗങ്ങൾ കാർപെറ്റ് ഏരിയയിൽ ഉൾക്കൊള്ളിക്കില്ല എന്ന് നിർവചിച്ചിരിക്കുന്നു.
സർവീസസ് ഷാഫ്റ്റ്, ബാൽക്കണി, ഓപ്പൺ ടെറസ് ഏരിയ ഇത്രയും ഭാഗങ്ങൾ കാർപെറ്റ് ഏരിയയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. എന്നാൽ ഇന്റർണൽ പാർട്ടീഷൻ വോൾ കാർപെറ്റ് ഏരിയയുടെ ഭാഗമാണ്. അതുകൊണ്ട് ഒരു പ്രോപ്പർട്ടിയുടെ ചിലവ് എന്ന് പറയുന്നത് മുകളിൽ നിർവചിച്ച കാർപെറ്റ് ഏരിയയെ Rate per sq ft കൊണ്ട് ഗുണിക്കുന്നതാണ്.
2. Rate of interest on default
പ്രോജക്റ്റിൻ്റെ പൂർത്തീകരണത്തിൽ ഏതെങ്കിലും തരത്തിൽ നിർമ്മാതാക്കളുടെ ഭാഗത്ത്നിന്ന് വീഴ്ച പറ്റുകയാണെങ്കിൽ കൊടുക്കേണ്ട പലിശയും, തുകയും വീട് വാങ്ങുന്നയാൾ ഏതെങ്കിലും വീഴ്ച്ച വരുത്തുകയാണെങ്കിൽ കൊടുക്കേണ്ട പലിശയും തുല്യമായിരിക്കും.
3 . Reduces the risk of builder insolvency / Bankruptcy
നിർമ്മാതാവ് പ്രോജക്റ്റിൻ്റെ പൂർത്തീകരണത്തിനായി സമാഹരിച്ച തുകയുടെ 70% പ്രത്യേക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്. ഈ തുക പ്രോജക്റ്റ് പൂർത്തിയാക്കുന്ന മുറയ്‌ക്കെ ഉപയോഗിക്കാൻ പറ്റുകയുള്ളു. ഇത് സിവിൽ എഞ്ചിനീയറും, ആർക്കിടെക്റ്റും, ചാർട്ടേർഡ് അക്കൗണ്ടന്റും പ്രായോഗികമായി സാക്ഷ്യപ്പെടുത്തേണ്ടതാണ്.
4. 10 % മാത്രമേ അഡ്വാൻസ് ആയി വീട് വാങ്ങുന്നയാളിൽ നിന്നും കൈപ്പറ്റാൻ സാധിക്കൂ.
പ്രോജക്റ്റ് പൂർത്തീകരിക്കുന്ന ദിവസം, എത്ര ഘടുക്കൾ ആയി ആണ് അഡ്വാന്സ് വാങ്ങുന്നത്, പ്രമോട്ടറുടെ മുൻ പ്രോജക്റ്റ്കളുമായി ബന്ധപെട്ട് ഏതെങ്കിലും കേസ് നിലവിൽ കോടതിയിൽ ഉണ്ടോ തുടങ്ങി എല്ലാവിധ വിവരങ്ങളും RERA അതോറിറ്റിയെ അറിയിക്കുകയും അതോറിറ്റി അത് പരസ്യപ്പെടുത്തുന്നതും ആയിരിക്കും.
5. Advance Payment
അപ്പാർട്ട്മെന്റ് /വില്ലയുടെ ചിലവിൻ്റെ 10 % ൽ കൂടുതൽ തുക നിർമ്മാതാവിന് അഡ്വാൻസ് ആയി വാങ്ങാൻ ഈ നിയമം അനുവദിക്കുന്നില്ല.
6 . Right of the buyer in case of defect after possession
5 വർഷത്തിനുള്ളിൽ എതെങ്കിലും തരത്തിലുള്ള പോരായ്മകൾ ബോധ്യപ്പെട്ടാൽ 30 ദിവസത്തിനുള്ളിൽ അത് സൗജന്യമായി ശരിയാക്കികൊടുക്കേണ്ട ഉത്തരവാദിത്വം ഭവന നിർമ്മാതാവിനുണ്ട്.
7. Right of the buyer delay is possession
ഭവന നിർമ്മാണം പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ പൂർത്തിയാക്കാത്ത പക്ഷം
- വീട് വാങ്ങുന്നയാൾക്ക് മുഴുവൻ തുകയും പലിശയും സ്വീകരിച്ചുകൊണ്ട് പ്രോജക്ടിൽ നിന്നും പിൻവാങ്ങാം.
- പ്രോജക്ടിൽ കാലതാമസം വന്നാൽ വീട് വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരവും, മുടക്കിയ തുകയും, പലിശയും സ്വീകരിച്ച് പ്രോജക്റ്റ് പൂർത്തിയാകുന്നത് വരെ തുടരാവുന്നതാണ്.
8. Right of the buyer in case of defect in title
പ്രോപ്പർട്ടിയുടെ ടൈറ്റിലിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ വീട് വാങ്ങുന്നയാൾക്ക് നിർമ്മാതാവിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. ഇതിനു യാതൊരു വിധ സമയപരിധിയും ഇല്ല .
9. Right to Information
വീട് വാങ്ങുന്നയാൾക്ക് പ്രോജക്റ്റും ആയി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശം ഉണ്ട്.
- Plan layout
- Execution Plan
- Stage wise completion status
10. Establishment of authority for grievance redressal
പരാതി പരിഹാരത്തിനായി RERA അതോറിറ്റി സെറ്റപ്പ് ചെയ്യാൻ സംസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. അതോറിറ്റിയുടെ മേൽ പരാതികൾക്കായി അപ്പീൽ കമ്മിറ്റിയും ഉണ്ട്. 60 ദിവസങ്ങൾക്കുള്ളിൽ പരാതികൾക്ക് മറുപടി നൽകേണ്ടതാണ് .
കേരളത്തിലെ മികച്ച ഭവന നിർമ്മാതാക്കളായ വീഗാലാൻഡ് ഹോംസിന് സംസ്ഥാനത്തിൻ്റെ പലയിടങ്ങളിൽ ആയി പത്തോളം ആഡംഭര ഫ്ലാറ്റുകൾ ആണ് നിലവിൽ ഉള്ളത്. നിലവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന Zinnia, Exotica,Kingsfort,Thejus,Bliss എന്നീ ഫ്ലാറ്റുകൾ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതാണ്. വൈറ്റിലയ്ക്ക് അടുത്തുള്ള kingsfort അപ്പാർട്മെന്റിലെ ഷോ ഹോം സന്ദർശിച്ച് വീഗാലാൻഡ് ഉറപ്പുതരുന്നു ഗുണനിലവാരം നേരിൽ കണ്ട് ഉറപ്പുവരുത്തൂ.
Veegaland’s all ongoing projects are K-RERA registered – KingsFort | K-RERA/PRJ/031/2020, Zinnia| K-RERA/PRJ/038/2020, Exotica | K-RERA/PRJ/039/2020, Thejus | K-RERA/PRJ/040/2020, Bliss | K-RERA/PRJ/115/2020
Recent Blog
What Weather & Climate Trends Mean for Apartment Living in Kerala
Kerala’s summer now starts early, nights stay warm, and monsoon bursts are harder and faster. Apartments get impacted first: hotter top floors, damp walls, and basement parking that floods after a single cloudburs... Read More
The Apartment You Choose vs. The Apartment You Need: Why Details Matter
Imagine you're going to a footwear store and picking a pair of shoes. At first glance, style and colour catch your eye. But after a week of wearing them, comfort, fit, and support become the real dealmakers. The sam... Read More
Kerala Retirement Investment: Why NRIs Choose Peace and Comfort Now
Retiring in Kerala feels like switching to a peaceful rhythm after years of busy city life. Imagine mornings greeted by green views instead of high-rise walls, waking to the sound of birds, breathing fresh air, and ... Read More
Smart Home Design for Child Safety: Practical Features to Protect Your Family
Creating a safe environment for children is a top priority in every home. By blending practical design with smart technology, today’s living spaces reduce risks and support family wellbeing. At Veegaland Homes, ad... Read More