കൊച്ചിയിൽ ഒരു അപ്പാർട്ട് മെൻറ്റ് നോക്കുകയാണോ? എന്തുകൊണ്ട് വീഗാലാൻഡ് KingsFort തിരഞ്ഞെടുക്കാം?
‘മനസ്സിനിണങ്ങിയ വീട്‘ എന്നതാണ് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ നമ്മുടെ ഭവനസ്വപ്നം. പക്ഷെ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ, നല്ല ലൊക്കേഷൻ, രൂപഭംഗി എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്, ഒരു വീട് നമ്മുടെ മനസ്സിനിണങ്ങിയതായി മാറാൻ. ഇതിൽ നല്ല ലൊക്കേഷൻ എന്ന് പറയുമ്പോൾ അത് യാത്രാസൗകര്യങ്ങളും ജീവിതസൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയതായിരിക്കണം. ഇതൊക്കെത്തന്നെയാണ് കേരളത്തിൽ ഒരു അപ്പാർട്ട്മെൻ്റ് എന്നാലോചിക്കുമ്പോൾ കൊച്ചി എന്നും ആദ്യം നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത്. കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങണം എന്നാഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും നിങ്ങൾക്കുള്ളതാണ് ഇനി പറയുന്ന കാര്യങ്ങൾ.
പറഞ്ഞുവരുന്നത് വെറും ഒരു ഫ്ളാറ്റിനെ കുറിച്ചല്ല, ഗുണമേന്മയുടെയും വിശ്വാസ്യതയുടേയും കാര്യത്തിൽ പകരം വെയ്ക്കാനാവാത്ത വീഗാലാൻഡ് ഹോംസിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിംഗ്‌സ്ഫോർട്ട് അപ്പാർട്ട്മെൻ്റിനെ കുറിച്ചാണ്. കൊച്ചിയിൽ ഒരു ഫ്ലാറ്റ് നോക്കുന്നവർക്ക് എന്തുകൊണ്ടും നല്ലൊരു ഓപ്ഷൻ ആണ് കിംഗ്‌സ്ഫോർട്ട് എന്ന് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. നമുക്ക് നോക്കാം കിംഗ്‌സ്ഫോർട്ടിലേക്കു നിങ്ങളെ ആകർഷിച്ചേക്കാവുന്ന ചില പ്രേത്യേകതകൾ എന്തൊക്കെയാണെന്ന്.

1. യാത്ര സൗകര്യം:
എല്ലാവിധ യാത്രാസൗകര്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായ വിധത്തിൽ വൈറ്റില മൊബിലിറ്റി ഹബ്ബിനും കൊച്ചി മെട്രോ സ്റ്റേഷനും സീപോർട് എയർപോർട്ട് റോഡിനും അടുത്തായി സ്ഥിതി ചെയ്യുന്നു എന്നത് തന്നെയാണ് കിംഗ്‌സ്ഫോർട്ടിൻ്റെ ഒരു വലിയ പ്രത്യേകത.
ഏറ്റവും വലിയതും നീളമേറിയതുമായ ദേശീയ പാതകളിൽ ഒന്നായ NH 66 കടന്നുപോകുന്നത് വൈറ്റിലയിലൂടെയാണ്. മാത്രമല്ല കൊച്ചി മെട്രോയുടെ തന്നെ ഭാഗമായി വന്ന കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ജലപാത വൈറ്റിലയെയും ഇൻഫോപാർക്കിനേയും തമ്മിൽ യോജിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഇങ്ങനെ എല്ലാ സഞ്ചാര സംവിധാനങ്ങളും സംഗമിക്കുന്ന ഒരു സ്ഥലത്തു വീട് വേണം എന്നത് ആരാണ് ആഗ്രഹിക്കാത്തത്?

2. ജീവിത സൗകര്യങ്ങൾ:
ഒരു പ്രദേശത്തെ താമസത്തിനു അനുയോജ്യമാക്കുന്നതു അവിടുത്തെ സൗകര്യങ്ങളാണ്. ഈ കാര്യത്തിൽ, കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പ്രമുഖ ബിസിനസ്സ് സംരംഭങ്ങൾ എന്നിവ കൊച്ചിക്കു മുതൽക്കൂട്ടായുണ്ട്. ഇത് തന്നെയായിരിക്കും റിയൽ എസ്റ്റേറ്റ് രംഗത്ത് കേരളത്തിലെ നമ്പർ വൺ ലൊക്കേഷൻ ആയി കൊച്ചിയെ മാറ്റുന്നത്. കൊച്ചിയിൽ വൈറ്റിലയ്ക്കടുത്തായതു കൊണ്ട് തന്നെ കിംഗ്‌സ്ഫോർട്ടിൽ നിന്നും സിറ്റിയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളിലേക്കോ സ്ഥാപനങ്ങളിലേക്കോ എത്തിച്ചേരാൻ യാതൊരു പ്രയാസവുമില്ല.

3. വിനോദ സൗകര്യങ്ങൾ:
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായ ലുലു മാളിലേക്കു 20 മിനുട്ടിനുള്ളിൽ കിംഗ്‌സ്ഫോർട്ടിൽ നിന്നും എത്തിച്ചേരാം. അതുപോലെ തന്നെ ഒബ്‌റോൺ മാൾ, ഗോൾഡ് സൂക് തുടങ്ങിയ പല പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളും തൊട്ടടുത്തായുണ്ട്. കലാ കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ് വൈറ്റില. നല്ല സിനിമ തീയേറ്ററുകൾ മറ്റു വിനോദോപാധികൾ എന്നിവയും നമ്മുടെ കൈയെത്തും ദൂരത്തു തന്നെയായാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

4. ജീവിത നിലവാരം:
അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കൊച്ചി പോലൊരു നഗരത്തിൽ അതിനു തക്കതായ സൗകര്യങ്ങളും പ്രധാനം ചെയ്തുകൊണ്ട് നിർമിച്ചിരിക്കുന്നു എന്നതാണ് കിംഗ്‌സ്ഫോർട്ടിനെകുറിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തിരക്കിട്ട ജീവിതത്തിൽ ഒന്ന് വിശ്രമിക്കാനോ ഉല്ലസിക്കാനോ പുറത്തേക്കിറങ്ങാതെ തന്നെ സാധിക്കുന്നു. നൂതന രീതികൾ ഉൾക്കൊണ്ടു വളരെ വൃത്തിയായും മനോഹരമായും നിർമിച്ചിരിക്കുന്ന സ്വിമ്മിങ് പൂള് ആയാലും ആരോഗ്യ സംരക്ഷണത്തിനും മാനസികോല്ലാസത്തിനും വേണ്ടി നിർമിച്ചിരിക്കുന്ന ജിം, പൂന്തോട്ടം എന്നിവയായാലും മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ തീർച്ചയായും ഒരു അനിവാര്യതയാണ്.
വീട് എന്നത് ഉണ്ണാനും ഉറങ്ങാനും മാത്രമല്ല, നമ്മുടെ ജീവിതത്തെ എല്ലാവിധത്തിലും പിന്തുണക്കുന്ന, നമ്മളെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരിടമാണ് എന്നത് കിംഗ്‌സ്ഫോർട്ടിൻ്റെ പ്രായോഗികവും നൂതനവുമായ ഡിസൈൻ നമ്മെ ഓർമ്മപ്പെടുത്തും.

5. പ്രകൃതിയോടിണങ്ങിയ വീട്:
യഥാർത്ഥ പരിസ്ഥിതി സൗഹൃദ വീട് എന്നത് കുറച്ചു പച്ചപ്പും ചെടികളും മാത്രമല്ല പ്രകൃതിയെ നോവിക്കാതെ പ്രകൃതിയോട് ചേർന്നു നിന്നുകൊണ്ട് പ്രകൃതിയിലെ ചില അനുഗ്രഹങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്ന വീട് എന്നത് കൂടിയാണ്. പച്ചപ്പ് നിറഞ്ഞ ഒരു ബാൽക്കണി മാത്രമല്ല കിംഗ്‌സ്ഫോർട്ടിലുള്ളത്. Porotherm bricks കൊണ്ടുള്ള നിർമാണ രീതി, മഴവെള്ള സംഭരണി, സൗരോർജ്ജപ്ലാൻ്റുകൾ, bio-bin, incinerator, നന്നായി കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങൾ എന്നിങ്ങനെ പ്രകൃതിദത്ത വിഭവങ്ങളെ നല്ലരീതിയിൽ ഉപയോഗിച്ചു നിർമിച്ച ഒരു ആധുനിക ഭവനം ആണ് കിംഗ്‌സ്ഫോർട്ട്.

6. അനുയോജ്യമായ ഒരു നിക്ഷേപം:
കൊച്ചി പഴയ കൊച്ചിയല്ല, ഇനിയും കൊച്ചിയുടെ പകിട്ട് കൂടുകയേ ഉള്ളു. വ്യവസായ നഗരത്തിന്റെ അനന്ത സാദ്ധ്യതകൾ വരും നാളുകളിൽ വർധിക്കും എന്നത് കൊച്ചിയിൽ ഒരു നിക്ഷേപം നടത്താൻ നമ്മെ തീർച്ചയായും പ്രേരിപ്പിക്കുന്ന ഒരു കാര്യമാണ്. റിയൽ എസ്റ്റേറ്റ് രംഗത്ത് നിലവിലുള്ളതിനു പുറമെ വരാൻ സാധ്യതയുള്ള ഒരു കുതിച്ചു ചാട്ടത്തിനു ആലോചനയോടെയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ ആണ് ആവശ്യം. കൊച്ചിയിൽ ഒരു വീട് എന്നത് ആവശ്യം മാത്രമല്ല നല്ലൊരു നിക്ഷേപവും കൂടിയാണ്.
കിംഗ്‌സ്ഫോർട്ട് നിങ്ങളുടെ സങ്കൽപ്പത്തിലെ വീടാണോ എന്ന് ഇനിയും സംശയിക്കേണ്ട. കേട്ടറിവിനേക്കാൾ വലുതാണ് കണ്ടറിവ്! നിങ്ങൾക്ക് നേരിൽ കണ്ടറിയാൻ താല്പര്യമുണ്ടെങ്കിൽ, തീർച്ചയായും എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ഞങ്ങളുടെ ടീം എപ്പോഴും കൂടെയുണ്ട്.
കൂടുതൽ അറിയാൻ വിളിക്കു +919746774444
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം https://www.veegaland.com
Recent Blog
Recent Blog
Apartments vs Independent Houses: What’s Better for Modern Homebuyers in Kochi?
Kochi’s home-buying scene has changed rapidly in the past decade, with both apartments and independent houses having loyal supporters. Choosing between apartments and independent houses in Kochi is a hot topic for... Read More
The Science Behind Thermal Comfort: What Makes a Home Feel Just Right
Thermal comfort shapes how a house feels, making the space welcoming or unsettling with even the smallest change. It’s the hidden factor that explains why some rooms draw people in and others drive them away, all ... Read More
Why Smart Investors are Turning to Apartments in Kochi
Smart investors are choosing apartments in Kochi for real reasons. The property market here keeps catching attention, especially for anyone looking to make steady gains. Kochi’s not just another city in Kerala a... Read More
Key Stages of Development in an Apartment Project in Kerala
Think of building an apartment as similar to baking a multi-layered cake. Each layer needs to be strong before adding the next. In Kerala, the main stages of a project are planning, obtaining permissions, constructi... Read More